Friday, March 14, 2014

പണം വച്ച്  ചീട്ട്  കളിക്കുന്നവരെ  പോലീസ്  ഓടിച്ചിട്ടു  പിടിച്ച വാർത്ത‍ കാണുമ്പോൾ എനിക്ക്  ചിരിയാണ് വരിക. അതിലും എത്രയോ വലിയ ചൂതു കളിയാണ്‌  ഷെയർ  മാർക്കറ്റ്  ട്രേഡിംഗ്. ഗവണ്മെന്റിന്റെ എല്ലാ അനുവാദത്തോടും  പ്രോത്സാഹനത്തോടും കൂടെ നടക്കുന്ന അതി ഗംഭീര തട്ടിപ്പ്. രാവിലെ വാങ്ങുന്നു അല്ലെങ്കിൽ വിൽക്കുന്നു . കുറച്ചു കഴിഞ്ഞു വിൽക്കുന്നു അല്ലെങ്കിൽ വാങ്ങുന്നു. അപ്പോഴുള്ള വ്യത്യാസം നഷ്ടം അല്ലെങ്കിൽ ലാഭം. ഭൂരിഭാഗം ഇന്ത്യക്കാർക്കും നഷ്ടം തന്നെ.

ഇതുപോലുള്ള ഇന്ത്യക്കാരുടെ നഷ്ടകച്ചവടത്തിനു ഗവർന്മെന്റ്റ്  എന്തിനു കൂട്ട് നിൽക്കുന്നു എന്ന് മനസ്സിലാവുന്നില്ല. ഇക്കണോമിക്സ്‌ മണ്ടന്മാർ  പല തിയറിയും പറയുമായിരിക്കും. ഇത്ര നാള്  കൊണ്ട്  ഇന്ത്യക്കാരുടെ എത്ര കാശു പോയി എന്ന് എന്തുകൊണ്ട് അവർ കണക്കു കൂട്ടുന്നില്ല.

ഡേ ട്രയ്ടിംഗ്  പ്രോത്സാഹിപ്പിക്കതക്കവണ്ണം എന്ത്  മാറ്റമാണ്  കമ്പനിയിൽ ഓരോ നിമിഷവും നടക്കുന്നത്.

തുടരും ..