ഞാനൊരു ചെറിയ വലിയ കാര്യം പറയട്ടെ ...
ഞാനിപ്പോള്‍ റിസര്‍ച്ച് ചെയ്യുന്നത്
ചര നക്ഷത്രങ്ങളെ ക്കുറിച്ച് ആണ്.
ചര നക്ഷത്രങ്ങളുടെ
പ്രകാശ തീവ്രത കൂടിയും കുറഞ്ഞും ഇരിക്കും.
അപ്പോള്‍ നമ്മുടെ സുര്യന്റെ കാര്യം ഞാനോര്‍ത്തു ....
നമ്മുടെ ഭാഗ്യം.
സുര്യന് ഒരേ പ്രകാശ തീവ്രത ആയതു നമ്മുടെ
പരമ ഭാഗ്യം.
സുര്യന്‍ കുറെ നാള് കൂടി ഇങ്ങനെ നില്കുമത്രെ.
സുര്യന്റെ ഈ അവസ്ട സ്ടിരമാനെന്നു കരുതണ്ട കേട്ടോ.
സുര്യന്‍ വെറും ഒരു സാദാരണ നക്ഷതം ആണ്.
ജനനവും മരണവും ഉള്ള ഒരു സാദാരണ നക്ഷത്രം.
സുര്യന്‍ ഇപ്പോള്‍ യവ്വന പ്രായത്തില്‍ ആണ്.
പക്ഷെ സുര്യന്റെ പ്രകാശം കുറച്ചു കൂടിയാലോ ?
എന്ത് സംഭവിക്കും.
അത് ആകെ പ്രശ്നമാകും.
ഭൂമിയിലെ ചൂടു ഒരു ഇരുപതു ഡിഗ്രി കൂടിയാല്‍ ...
നമുക്കു എ സീ റൂമില്‍ നിന്നു പുറത്തിറങ്ങാന്‍ പറ്റുമോ.
പോളാര്‍ മേഖലയിലെ ഐസ് ഉരുകി
വെള്ളം പൊന്തി കര ഭൂമി എത്ര ശതമാനമം കുറയും.
വെള്ളം കൂടുതലായി നീരാവിയായി മാറിയാലോ ?
ഓക്സിജന്‍ തന്മാത്രയുടെ ശരാശരി വേഗത കൂടി
അന്തരീക്ഷത്തില്‍ നിന്നും രക്ഷപെട്ടു സ്പേസിലേക് രക്ഷപെട്ടലോ.
മനുഷ്യന് തീരെ പരിചയമില്ലാത്ത ഒരു അവസ്ട ആകുമത്.
പിന്നീട് ഭൂമിയില്‍ നിന്നു ജീവന്‍ തുടച്ചു നീക്കപ്പെടും.
ഇതു തീര്ച്ചയായും സംഭവിക്കും.
കുറച്ചു നാള്‍ കൂടി കഴിഞ്ഞാണെന്ന് മാത്രം.
സൂര്യന്‍ വാര്‍ദ്യക്യത്തിലേക്ക് കടക്കും മുമ്പു ഇതു സംഭവിക്കും
എന്ന് മാത്രം ഇപ്പോള്‍ പറയാം.
പക്ഷെ അതുവരെ കാത്തിരിക്യന്‍ നമുക്കു പറ്റില്ല.
സൂര്യന്‍ ഇതേപോലെ എക്കാലവും നില്കുമെന്നു
ആരും വിചാരിക്കില്ല.
ഇതു വളരെ ഉറപ്പുള്ള കാര്യമായതുകൊണ്ട്
നമുക്കു എന്തെക്കിലും ചെയ്തേ പറ്റു.
വധിക്കുമ്പോള്‍ നിസ്സഹായരായി നില്‍കുന്ന മൃഗങ്ങളെ
പോലെ നോക്കി നില്‍ക്കാന്‍ ബുദ്ധിയുല്ല മനുഷ്യനു കഴിയില്ല.
നമുക്കു എന്തെങ്കിലും ചെയ്തേ പറ്റു ....
അത് വളരെ മുമ്പു ചെയ്യണം...
നമുക്കു ഏറ്റവും വലുത് മനുഷ്യ ജീവന്‍ ആണ്.
അത് പ്രപന്ചത്തില്‍ എക്കാലവും നിലനില്കണം.
ഭൂമിയിലെ മനുഷ്യ ജീവന്‍ നശിച്ചു പോയാലും,
പ്രപന്ചത്തില്‍ഏതെങ്കിലും മൂലയില്‍ മനുഷ്യ ജീവന്‍
അവന്റെ എല്ലാ പ്രപഞ്ചതോടുകൂടിയും നിലനില്കണം.
അതിന് എന്ത് ചെയ്യണം
ഇപ്പോള്‍ നമ്മുടെ മുമ്പില്‍ ഒരു വഴിയുണ്ട്.
ഭൂമിയെ പോലുള്ള ഗ്രഹങ്ങളെ കണ്ടു പിടിക്കുക.
അവിടെ ജീവന്റെ മൂല കാരണം നിക്ഷേപിക്കുക.
അത് അവിടെ പരിണാമത്തിലൂടെ
ഒരു പുതിയ ജീവിയായി വളരട്ടെ.
അവരും അവിടെ കുറെ നാള്‍ ജീവിക്കട്ടെ.
അവരുടെ അവസാന കാലം
അവരും ഇതേ പോലെ ചെയ്യട്ടെ.
അങ്ങനെ പ്രപന്ചത്തില്‍ എല്ലാ കാലത്തും
ബുദ്ധിയുല്ല ജീവന്‍ നിലനില്കട്ടെ.
അതായിരിക്കട്ടെ ഇനി നമുക്കു ചെയ്യാന്‍ പറ്റിയ
ഏറ്റവും വലിയ കാര്യം.
ഇതു നടക്കണമെങ്കില്‍ ജീവന്‍റെയും പ്രപച്ചത്തിന്റെയും
എല്ലാ രഹസ്യവും നമ്മള്‍ മനസ്സിലാക്കിയേ പറ്റു ...
ദൂരവും സമയവും കീഴടകിയെ പറ്റു ...
ഇതു ഭാവിയിലെ ഏറ്റവും വലിയ
അവസാന പ്രൊജക്റ്റ് ആകും എന്ന് ഉറപ്പാണ്.
ഇതു പോലെയുള്ള വിഷയങ്ങള്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ ?
എങ്കില്‍ അതിനായി സയന്‍സ് പഠിക്കാന്‍ വരൂ
Saturday, April 11, 2009
Subscribe to:
Comments (Atom)
