Monday, November 30, 2009

tintumonte thamasakal


വെള്ളം

ടീച്ചര്‍ : വെള്ളത്തിന്റെ രാസനാമം എഴുതൂ

ടിന്റുമോന്‍ : H2MgClNaClHNO3CaCO3Ca(OH)2SnTnHg NiHCl(COOH)OCH2CH3OHTNMGCONEFLOOH

ടീച്ചര്‍ :എന്താണിത് ?

ടിന്റുമോന്‍ : ഇതു പഞ്ചായത്ത് വെള്ളമാ ടീച്ചര്‍ !


മൊട്ട

ടീച്ചര്‍ : നമുക്ക് മൊട്ട തരുന്ന ഏതെങ്കിലും 4 ജീവികളുടെ പേര് പറയു ?

ടിന്റുമോന്‍ ചാടി പറഞ്ഞു
“ഫിസിക്സ്‌
ടീച്ചര്‍
ഇംഗ്ലീഷ്
ടീച്ചര്‍
കണക്കു
ടീച്ചര്‍
സോഷ്യല്‍
ടീച്ചര്‍!!”



ചീത്ത കൂട്ടുകാര്‍

ഒരു ദിവസം അച്ഛന്‍ ടിന്റുമോനോട് : “ഡാ നീ ഇന്നലെ കുടിച്ചു ബോധം ഇല്ലാതെ ആണ് വന്നത് ..എന്താടാ ഇത് ”..
ടിന്റു :”എല്ലാം ചീത്ത കൂട്ടുകെട്ടുകള്‍ കാരണമാ അച്ഛാ ..!! ആകെ 5 ബിയര്‍ , 5 കൂട്ടുകാര്‍ .., അതില്‍ 4 പേരും കുടിക്കില്ല എന്ന് വെച്ചാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യാനാ ..!!!. :)


മെഡിക്കല്‍ ഷോപ്പ്

ടിന്റുമോന്‍ ഇന്‍ മെഡിക്കല്‍ ഷോപ്പ്
ടിന്റുമോന്‍ :- ചേട്ടാ ! ചുമക്കുള്ള ഒരു മരുന്ന് താ .

കടക്കാരന്‍ ‍ :- ടോനിക്കാണോ ?

ടിന്റുമോന്‍ :- ‘ടോണി ’ ക്കല്ല എന്റെ അമ്മക്കാ …


അച്ഛന്‍ : ദൈവം തമ്പുരാന്‍ മോളിന്നു വിളിച്ചാല്‍ നമ്മളെല്ലാവരും പോണം ടിന്റുമോനെ ….

ടിന്റുമോന്‍ : ദൈവം തമ്പുരാന്‍ മോളിന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരെ അച്ചോ …??


എടുത്താല്‍ പൊങ്ങാത്തത്

സിഗരറ്റ് വലിച്ചുകൊണ്ട് പോകുന്ന ടിന്റുമോനെ കണ്ട പള്ളിയിലച്ചന്‍ : “എടുത്താല്‍ പൊങ്ങാത്തതാനല്ലോട നിന്റെ ചുണ്ടത്ത് ?”

ടിന്റുമോന്‍ : “എടുത്താല്‍ പൊങ്ങാത്തതുകൊണ്ട അച്ചോ .. വലിച്ചുകൊണ്ട് പോകുന്നെ !!”

ടിന്റുമോന്‍ ദൈവം ആകുന്നു

ടിന്റുമോന്‍ : അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ .

അമ്മ : അത് നിനക്കെങ്ങനെ മനസ്സിലായി ?

ടിന്റുമോന്‍ : ഞാന്‍ അവരുടെ വീടിലേക്ക്‌ ചെന്നപ്പോള്‍ അവര് പറയുകയാ ……

“ദൈവമേ , നീ പിന്നെയും വന്നോ …!!!”


അപ്പന്റെ കൂടെ …

അപ്പന്‍ : നിന്നെ പള്ളിലച്ചന്‍ ആക്കാമെന്ന് ഞാന്‍ നേര്ച്ച നേര്‍ന്നിട്ടുണ്ട്‌ …..

ടിന്റുമോന്‍ : ചതിച്ചല്ലോ അപ്പ …എന്റെ മോനെ പള്ളിലച്ചന്‍ ആക്കാമെന്ന് ഞാനും നേര്‍ന്നിരിക്കുവ ….. :D

പ്രോഗ്രാമ്മര്‍ ടിന്റുമോന്‍

ടീച്ചര്‍ : Write a C program to prevent TITANIC from sinking..

ടിന്റുമോന്‍ :Declare the variable TITANIC as float…!


ടിന്റുമോന്‍ & കള്ളന്‍

ടിന്റുമോന്റെ വീട്ടില്‍ കള്ളന്‍ കേറി .
ഇത് കണ്ട ടിന്റുമോന്‍ :
“എന്റെ ബാഗും ബുക്കും കൂടി കൊണ്ട് പോടാ ,
ഇല്ലെങ്കില്‍ ഞാന്‍ എല്ലാവരെയും വിളിച്ചുണര്‍ത്തും ”

ടിന്റു മോന്‍ അമ്പലത്തില്‍

ടിന്റുമോന്‍ എന്നും ശിവനെ തൊഴാന്‍ പോകും ..ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതി യെ വച്ചു …
ട്ന്റുമോന്‍ :മോനെ ,പ പ്പാ യോട് പറയണം അങ്കിള്‍ വന്നിരുന്നു എന്ന് …



സിഗരറ്റ്

അച്ഛന്റെ മുന്‍പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍ .

“എന്താടാ ഇത് ? അച്ഛന്റെ മുന്‍പില്‍ നിന്നാണോ സിഗരറ്റ് വലിക്കുന്നത് ? ”

ടിന്റുമോന്റെ കൂള്‍ മറുപടി – “അച്ഛനല്ലേ … പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ ! “

ഡോ. ടിന്റു

കാലു പൊട്ടി ആശുപത്രിയില്‍ സ്ടിച് ഇടാന്‍ ചെന്ന ടിന്റു : ഫീസ്‌ എത്രയാകും ?
ഡോക്ടര്‍ : 1500 രൂപ
ടിന്റു :വെറുതെ 2 സ്ടിച് ഇട്ടാ മതി ,embroidary വര്‍ക്ക്‌ ഒന്നും വേണ്ട .


Saturday, April 11, 2009

മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹം

ഞാനൊരു ചെറിയ വലിയ കാര്യം പറയട്ടെ ...
ഞാനിപ്പോള്‍ റിസര്‍ച്ച് ചെയ്യുന്നത്
ചര
നക്ഷത്രങ്ങളെ ക്കുറിച്ച് ആണ്.
ചര നക്ഷത്രങ്ങളുടെ
പ്രകാശ
തീവ്രത കൂടിയും കുറഞ്ഞും ഇരിക്കും.
അപ്പോള്‍ നമ്മുടെ സുര്യന്റെ കാര്യം ഞാനോര്‍ത്തു ....
നമ്മുടെ ഭാഗ്യം.
സുര്യന്
ഒരേ പ്രകാശ തീവ്രത ആയതു നമ്മുടെ
പരമ
ഭാഗ്യം.
സുര്യന്‍ കുറെ നാള് കൂടി ഇങ്ങനെ നില്കുമത്രെ.
സുര്യന്റെ അവസ്ട സ്ടിരമാനെന്നു കരുതണ്ട കേട്ടോ.
സുര്യന്‍ വെറും ഒരു സാദാരണ നക്ഷതം ആണ്.
ജനനവും മരണവും ഉള്ള ഒരു സാദാരണ നക്ഷത്രം.
സുര്യന്‍ ഇപ്പോള്‍ യവ്വന പ്രായത്തില്‍ ആണ്.
പക്ഷെ സുര്യന്റെ പ്രകാശം കുറച്ചു കൂടിയാലോ ?
എന്ത് സംഭവിക്കും.
അത് ആകെ പ്രശ്നമാകും.
ഭൂമിയിലെ ചൂടു ഒരു ഇരുപതു ഡിഗ്രി കൂടിയാല്‍ ...
നമുക്കു സീ റൂമില്‍ നിന്നു പുറത്തിറങ്ങാന്‍ പറ്റുമോ.
പോളാര്‍ മേഖലയിലെ ഐസ് ഉരുകി
വെള്ളം
പൊന്തി കര ഭൂമി എത്ര ശതമാനമം കുറയും.
വെള്ളം കൂടുതലായി നീരാവിയായി മാറിയാലോ ?
ഓക്സിജന്‍ തന്മാത്രയുടെ ശരാശരി വേഗത കൂടി
അന്തരീക്ഷത്തില്‍
നിന്നും രക്ഷപെട്ടു സ്പേസിലേക് രക്ഷപെട്ടലോ.
മനുഷ്യന് തീരെ പരിചയമില്ലാത്ത ഒരു അവസ്ട ആകുമത്.
പിന്നീട് ഭൂമിയില്‍ നിന്നു ജീവന്‍ തുടച്ചു നീക്കപ്പെടും.
ഇതു തീര്ച്ചയായും സംഭവിക്കും.
കുറച്ചു നാള്‍ കൂടി കഴിഞ്ഞാണെന്ന് മാത്രം.
സൂര്യന്‍ വാര്‍ദ്യക്യത്തിലേക്ക് കടക്കും മുമ്പു ഇതു സംഭവിക്കും
എന്ന് മാത്രം ഇപ്പോള്‍ പറയാം.
പക്ഷെ അതുവരെ കാത്തിരിക്യന്‍ നമുക്കു പറ്റില്ല.
സൂര്യന്‍ ഇതേപോലെ എക്കാലവും നില്കുമെന്നു
ആരും
വിചാരിക്കില്ല.
ഇതു വളരെ ഉറപ്പുള്ള കാര്യമായതുകൊണ്ട്
നമുക്കു
എന്തെക്കിലും ചെയ്തേ പറ്റു.
വധിക്കുമ്പോള്‍ നിസ്സഹായരായി നില്‍കുന്ന മൃഗങ്ങളെ
പോലെ
നോക്കി നില്‍ക്കാന്‍ ബുദ്ധിയുല്ല മനുഷ്യനു കഴിയില്ല.
നമുക്കു എന്തെങ്കിലും ചെയ്തേ പറ്റു ....
അത് വളരെ മുമ്പു ചെയ്യണം...
നമുക്കു ഏറ്റവും വലുത് മനുഷ്യ ജീവന്‍ ആണ്.
അത് പ്രപന്ചത്തില്‍ എക്കാലവും നിലനില്കണം.
ഭൂമിയിലെ മനുഷ്യ ജീവന്‍ നശിച്ചു പോയാലും,
പ്രപന്ചത്തില്‍ഏതെങ്കിലും
മൂലയില്‍ മനുഷ്യ ജീവന്‍
അവന്റെ
എല്ലാ പ്രപഞ്ചതോടുകൂടിയും നിലനില്കണം.
അതിന് എന്ത് ചെയ്യണം
ഇപ്പോള്‍ നമ്മുടെ മുമ്പില്‍ ഒരു വഴിയുണ്ട്.
ഭൂമിയെ പോലുള്ള ഗ്രഹങ്ങളെ കണ്ടു പിടിക്കുക.
അവിടെ ജീവന്റെ മൂല കാരണം നിക്ഷേപിക്കുക.
അത് അവിടെ പരിണാമത്തിലൂടെ
ഒരു
പുതിയ ജീവിയായി വളരട്ടെ.
അവരും അവിടെ കുറെ നാള്‍ ജീവിക്കട്ടെ.
അവരുടെ അവസാന കാലം
അവരും
ഇതേ പോലെ ചെയ്യട്ടെ.
അങ്ങനെ പ്രപന്ചത്തില്‍ എല്ലാ കാലത്തും
ബുദ്ധിയുല്ല
ജീവന്‍ നിലനില്കട്ടെ.
അതായിരിക്കട്ടെ ഇനി നമുക്കു ചെയ്യാന്‍ പറ്റിയ
ഏറ്റവും
വലിയ കാര്യം.
ഇതു നടക്കണമെങ്കില്‍ ജീവന്‍റെയും പ്രപച്ചത്തിന്റെയും
എല്ലാ‍
രഹസ്യവും നമ്മള്‍ മനസ്സിലാക്കിയേ പറ്റു ...
ദൂരവും സമയവും കീഴടകിയെ പറ്റു ...
ഇതു ഭാവിയിലെ ഏറ്റവും വലിയ
അവസാന
പ്രൊജക്റ്റ്‌ ആകും എന്ന് ഉറപ്പാണ്‌.
ഇതു പോലെയുള്ള വിഷയങ്ങള്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ ?
എങ്കില്‍ അതിനായി സയന്‍സ്‌ പഠിക്കാന്‍ വരൂ